ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ വന്നേക്കുമെന്ന് സൂചിപ്പിച്ച് മസ്‌ക്; ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനാകും

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ ഇറങ്ങിയേക്കുമെന്ന് സൂചന. ഓരോ ഉപയോക്താവിനും താത്പര്യമുള്ള പതിപ്പ് തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കാന്‍ മസ്‌ക് ശ്രമം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മസ്‌ക് തന്നെയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്. (Twitter Users May Be Able To Choose Version Of The App They Want)
ഉപയോക്താവിന് ആവശ്യമുള്ള പതിപ്പ് തെരഞ്ഞെടുക്കാന്‍ അനുവാദമുണ്ടെങ്കില്‍ ട്വിറ്റര്‍ സേവനങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുമെന്ന് മസ്‌ക് പറഞ്ഞു. ട്വീറ്റുകള്‍ക്ക് നല്‍കുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്ക് വിവിധ പതിപ്പുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നും മസ്‌ക് വ്യക്തമാക്കി. അംജാദ് മസാദ് എന്ന ഒരാളുടെ ട്വീറ്റിന് മറുപടിയായാണ് മസ്‌ക് ഇക്കാര്യം സൂചിപ്പിച്ചത്.
44 ബില്യണ്‍ ഡോളറിന്റെ കരാറോടെയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗര്‍വാള്‍, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റര്‍ വാങ്ങുന്നുവെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാര്‍.
Story Highlights: Twitter Users May Be Able To Choose Version Of The App They Want
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here