ഓട്ടോമാറ്റിക് ക്ലീനിംഗ് സിസ്റ്റം; റെയില്‍വേ സ്‌റ്റേഷനിലെ പൊട്ടിയ പെപ്പിന്റെ പേരില്‍ ട്രോള്‍ പെരുമഴ; വൈറല്‍ വിഡിയോ

റെയില്‍വേ സ്റ്റേഷനിലെ പൈപ്പ് പൊട്ടിയൊലിച്ച് പ്ലാറ്റ്‌ഫോമിലിരിക്കുന്നവര്‍ മാത്രമല്ല, ട്രെയിനിലിരിക്കുന്ന യാത്രക്കാര്‍ പോലും നനഞ്ഞു കുളിക്കുന്ന അവസ്ഥ എത്രമാത്രം അസ്വസ്ഥതപ്പെടുത്തുന്നതായിരിക്കും? ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടും പൈപ്പ് നന്നാക്കാത്ത അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസമായി നെറ്റിസെണ്‍സ് കിണഞ്ഞ് ശ്രമിക്കുകയാണ്. അവരുടെ ആയുധമോ…. പൊട്ടിച്ചിരിപ്പിക്കുന്ന നല്ല ഉഗ്രന്‍ ട്രോളുകളും. (Viral Video Broken Tap At Railway Station Give Passengers Uninvited Shower)
പശ്ചിമ ബംഗാളിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള 30 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയും ചിന്തയും പടര്‍ത്തുന്നത്. സ്റ്റേഷനിലെ ഒരു പൈപ്പ് പൊട്ടി വളരെ ദൂരേക്ക് വരെ വെള്ളം ചീറ്റുന്നതും ചുറ്റും നില്‍ക്കുന്ന യാത്രക്കാര്‍ നനഞ്ഞ് കുളിക്കുന്നതുമാണ് വിഡിയോയിലുള്ളത്. പ്ലാറ്റ്‌ഫോമില്‍ ഉള്ളവര്‍ മാത്രമല്ല, അവിടേക്കെത്തിയ ട്രെയിനില്‍ ഇരിക്കുന്ന യാത്രക്കാര്‍ പോലും പൈപ്പില്‍ നിന്നുള്ള വെള്ളത്തില്‍ നനഞ്ഞ് കുളിക്കുകയാണ്. നനയാതിരിക്കാനായി പലരും ട്രെയിനിനെ മറയാക്കുന്നതും തലകുനിക്കുന്നതും മറ്റും വിഡിയോയിലുണ്ട്.
Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
ട്രെയിനിലിരിക്കുന്ന യാത്രക്കാര്‍ക്ക് വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാനാകുന്നില്ലെന്നതാണ് വിഡിയോ കണ്ട പലരിലും ചിരി പടര്‍ത്തിയത്. ഇത് പെപ്പ് പൊട്ടിയതൊന്നുമല്ല, നമ്മുടെ റെയില്‍വേയ്ക്ക് മാത്രമുള്ള ഓട്ടോമാറ്റിക് ക്ലീനിംഗ് സിസ്റ്റമാണ് ഇതെന്ന് ഒരുകൂട്ടര്‍ പരിഹസിക്കുന്നുണ്ട്. രാവിലെ വീട്ടില്‍ നിന്ന് കുളിച്ചിറങ്ങി ട്രെയിനില്‍ യാത്ര പുറപ്പെടാന്‍ സാധിക്കാത്തവര്‍ക്കായി റെയില്‍വേ ഒരുക്കിയ സൗജന്യ സേവനമാണ് ഇതെന്നും കമന്റുകളുണ്ട്.
Story Highlights: Viral Video Broken Tap At Railway Station Give Passengers Uninvited Shower
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here