ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചുവെന്നത് ദുഷ്പ്രചാരണം; ചാണ്ടി ഉമ്മൻ ട്വന്റിഫോറിനോട്

ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചു എന്നത് അനാവശ്യ പ്രചാരണമാണെന്നും ഇത്തരം വാർത്തകൾ എന്തിനാണെന്ന് അറിയില്ലെന്നും മകൻ ചാണ്ടി ഉമ്മൻ ട്വന്റിഫോറിനോട് വെളിപ്പെടുത്തി. അദ്ദേഹത്തിന് അസുഖം വരുന്നത് ഇത് ആദ്യമായല്ല. അസുഖം എന്താണെന്ന് കൃത്യമായി അറിയേണ്ടതുണ്ട്. വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആണ് ജർമ്മിനിയിൽ പോകുന്നത്. ദുഷ്പ്രചാരണത്തിന് പിന്നിൽ സ്വാർത്ഥ താൽപര്യമുള്ളവരാണ്. ( Oommen Chandy treatment Chandy Oommen ).
പ്രചാരണം നടത്തുന്നവർ സ്വപ്നാടനത്തിലാണ്. വിശ്വാസവും ചികിത്സയും രണ്ടാണെന്ന് ആദ്യം മനസിലാക്കണം. അസുഖത്തിന് ചികിത്സയാണ് നൽകേണ്ടത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പിന്നെ സ്വാഭാവികമായ ക്ഷീണം അദ്ദേഹത്തിനെ ബാധിച്ചിട്ടുണ്ട്. ശബ്ദത്തിലും ചെറിയ മാറ്റം വന്നിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങൾ മനോവിഷമം ഉണ്ടാക്കുന്നുണ്ട്.
ഇപ്പോൾ ആലുവ പാലസില്‍ വിശ്രമത്തിലാണ് ഉമ്മൻ ചാണ്ടി. രാജഗിരി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുടെ നിലവിലെ ചികിത്സ നടക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ നല്‍കുന്നില്ലെന്നടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം പൂർണമായും അടിസ്ഥാന രഹിതമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
Read Also: ഉമ്മൻചാണ്ടിയെ വീട്ടിലെത്തി സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
”ചികിത്സാ നിഷേധം നടത്തിയിട്ട് ഞങ്ങൾക്ക് എന്താണ് നേടാനുളളത്?. ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദർഭം ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടേയില്ല. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇതുപോലുള്ള വ്യാജപ്രചാരണം നടത്തുന്നവർ ദയവ് ചെയ്ത് അതിൽ നിന്ന് പിൻമാറണം. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം എന്ന് തെറ്റായ പ്രചാരണം നടത്തുന്നവരോട് അഭ്യർത്ഥിക്കുന്നു. 2015ലും 2019ലും അദ്ദേഹത്തിന് അസുഖം വന്നിട്ടുണ്ട്. 2015ല്‍ രോഗം വന്നപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ല്‍ ആരോഗ്യനില മോശമായപ്പോൾ ജര്‍മനിയിലും യുഎസിലും ചികിത്സയ്ക്കായി പോയി.
”. – ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
രോഗബാധിതനായ ഉമ്മൻചാണ്ടിയെ വീട്ടിലെത്തി സന്ദർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തിരുവഞ്ചൂർ തന്നെയാണ് ഈ വിവരം അറിയിച്ചത്. ഉമ്മൻ ചാണ്ടിയോട് സംസാരിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
Story Highlights: Oommen Chandy treatment Chandy Oommen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here