‘വേഗം സുഖം പ്രാപിച്ചു വരൂ’; ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസയുമായി നേരിട്ടെത്തി മമ്മൂട്ടി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി നടൻ മമ്മൂട്ടി. ജർമനിയിൽ ചികിത്സയ്ക്ക് വേണ്ടി പോകാൻ ഒരുങ്ങുന്ന ഉമ്മൻ ചാണ്ടിയോട് വേഗം സുഖം പ്രാപിച്ചു വരൂവെന്നും മമ്മൂട്ടി പറഞ്ഞു. പഴയകാല ഓർമ്മകളും പങ്കുവച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.(actor mammootty birthday wishes to oommen chandy)
ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാണ് താൻ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.ആലുവാ പാലസിൽ എത്തിയ മമ്മൂട്ടിയെ ഉമ്മൻ ചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നിർമ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ വിളിച്ച് പിറന്നാൾ ആശംസിച്ചു. വൈകിട്ട് 7 മണിക്ക് മുഖ്യമന്ത്രി ആലുവ പാലസിലേക്ക് ഉമ്മൻ ചാണ്ടിയെ കാണാനെത്തും. 2015ന് ശേഷം തന്റെ ശബ്ദത്തിൽ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത്തവണയാണ് ഇത്രയും അധികം ദിവസം നീണ്ടുനിൽക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Story Highlights: actor mammootty birthday wishes to oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here