അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്

അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ കാറിലുണ്ടായിരുന്ന തേവര സ്വദേശികളായ നാലു പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 11.00 മണിയോടെയായിരുന്നു അപകടം. തേവരയിലേക്ക് വരുകയായിരുന്ന കാറും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന മിനി ലോറിയും ചന്തിരൂരിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. മിനി ലോറി യൂ ടേൺ എടുക്കുന്നതിനിടയിൽ കാർ ലോറിയുടെ ഡീസൽ ടാങ്കിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ഒരു കുട്ടിയും, രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നത്. കുട്ടിക്ക് കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
Story Highlights: Car and van collide in aroor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here