Advertisement

പെൺകുട്ടി മഫ്തയുടെ പിൻ വിഴുങ്ങി; അന്നനാളത്തിൽ കുടുങ്ങിയ പിൻ പുറത്തെടുത്തത് സങ്കീർണ ശസ്ത്രക്രിയയിലൂടെ

October 31, 2022
2 minutes Read
girl swallowed Mafta's pin

മഫ്തയുടെ പിൻ വിഴുങ്ങിയ പെൺകുട്ടിയെ വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് പിൻ പുറത്തെടുത്തത്. പേരാമ്പ്ര സ്വദേശിനിയായ പതിനെട്ടുകാരിയാണ് അബദ്ധത്തിൽ മഫ്തയിലെ പിൻ വിഴുങ്ങിയത്. തുടർന്ന് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു. ( girl swallowed Mafta’s pin ).

Read Also: തര്‍ക്കത്തിനിടെ സൈനികന്‍റെ മുഖത്തടിച്ച് എഎസ്ഐ; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പല തവണ എക്സ്റേ പരിശോധന നടത്തിയെങ്കിലും പിൻ എവിടെയാണെന്ന് കണ്ടെത്താനായില്ലായിരുന്നു. അന്നനാളത്തിലാണ് പിൻ കുടുങ്ങിയതെന്ന നിഗമനത്തിൽ ഡോക്ടർമാർ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ അഭിപ്രായം തേടി.

പിന്നീട് റേഡിയോളജി വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ശ്വാസകോശത്തിലാണ് പിൻ തറച്ചത് എന്ന് കണ്ടെത്തി. തുടർന്ന് നെഞ്ചുരോഗാശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷം തൊറാസിക് സർജറി വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപിയിലൂടെ പിൻ പുറത്ത് എടുക്കുകയായിരുന്നു.

Story Highlights: girl swallowed Mafta’s pin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top