നരബലി; പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി
ഇലന്തൂർ നരബലിയിൽ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. റോസ്‌ലിന്റെ ശരീരം കഷണങ്ങൾ ആക്കാൻ ഉപയോഗിച്ച രണ്ട് കത്തികൾ കണ്ടെടുത്തു.
ഇറച്ചി വെട്ടുന്ന കത്തികൾക്ക് സമാനമായ കത്തികൾ ആണ് കണ്ടെത്തിയത്. റോസ്‌ലിന്റെ ആഭരണവും കണ്ടെടുത്തു. ഒരുഗ്രാമിൽ താഴെ ഉള്ള മോതിരമാണ് ധനകാര്യ സ്ഥാപനത്തിൽ നിന്നും കണ്ടെത്തിയത്.
Read Also: ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് വനിത പൊലീസുകാർക്ക് സസ്പെൻഷൻ
രാവിലെ പത്തരയോടെയാണ് പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. ഇതിനുശേഷം ഭഗവൽ സിംഗിനെ മാത്രം മറ്റൊരു ജീപ്പിൽ തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.
Story Highlights: human sacrifice; accused were brought home and evidence was collected
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here