Advertisement

‘ഖാർഗെയുടെ അതൃപ്തി’; പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെ.സി വേണുഗോപാല്‍

October 31, 2022
1 minute Read

ഗവര്‍ണര്‍ വിഷയത്തില്‍ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ കേരളത്തിലെ നേതാക്കളോട് അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രസ്താവനയിൽ അറിയിച്ചു.

ഗവര്‍ണര്‍ വിഷയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏതെങ്കിലും ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്തിട്ടില്ല. കോൺഗ്രസ് അധ്യക്ഷന്റെ അഭിപ്രായമെന്ന നിലയിൽ തെറ്റിദ്ധാരണപരത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ വാര്‍ത്ത നല്‍കാനുണ്ടായ സാഹചര്യം ദൗര്‍ഭാഗ്യകമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ പിന്തുണയ്ക്കുന്നതില്‍ മല്ലികാർജുൻ ഖര്‍ഗെ അതൃപ്തി പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഗവര്‍ണറെ പിന്തുണയ്ക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്നും, വിഷയത്തില്‍ സീതാറാം യച്ചൂരി ഖര്‍ഗെയുമായും ശരദ് പവാറുമായും ഖര്‍ഗെ ചർച്ച നടത്തിയെന്നും വാർത്ത വന്നിരുന്നു.

Story Highlights: KC Venugopal on Kharge’s news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top