സാലറി അക്കൗണ്ട് ഉണ്ടോ ? എങ്കിൽ ഈ നേട്ടങ്ങൾ ഉറപ്പായും അറിയണം

സാലറി അക്കൗണ്ടിനെ സാധാരണ ബാങ്ക് അക്കൗണ്ടായി തന്നെയാണ് നാം കണക്കാക്കുന്നത്. എന്നാൽ ചില്ലറക്കാരനല്ല സാലറി അക്കൗണ്ട്. നിരവധി ഗുണങ്ങളാണ് സാലറി അക്കൗണ്ടുള്ള ഉപഭോക്താവിന് ലഭിക്കുന്നത്. ( salary account benefits )
സാലറി അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തേണ്ടതില്ല എന്നതാണ് ആദ്യത്തെ പ്ലസ് പോയിന്റ്. സാലറി അക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ടാണ്. അതുകൊണ്ട് തന്നെ ബാലൻസായി നിശ്ചിത തുക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നില്ല. ഒപ്പം പരിധിയില്ലാത്ത ട്രാൻസാക്ഷനും അനുവദിക്കും. സാധാരണ സേവിംഗിസ് അക്കൗണ്ടിൽ മാസത്തിൽ 5 തവണ മാത്രമേ സൗജന്യ എടിഎം ഇടപാട് നടത്താനാകൂ. പിന്നീടുള്ള എടിഎം ട്രാൻസാക്ഷന് സർവീസ് ചാർജ് ഈടാക്കും. എന്നാൽ സാലറി അക്കൗണ്ട് ഉള്ളവർക്ക് എത്ര തവണ വേണമെങ്കിലും സൗജന്യ ഇടപാട് നടത്താം.
സൗജന്യ എടിഎം ട്രാൻസാക്ഷന് പുറമെ ഡ്രാഫ്റ്റ്, മൾട്ടി സിറ്റി ചെക്ക്, എസ്എംഎസ് അലേർട്ട്, എൻഎഫ്ടി, ആർടിജിഎസ് ഇടപാട് എന്നിവയും സൗജന്യമാണ്.
Read Also: ചൈനീസ് മണി ആപ്പുകളെ “പൂട്ടാൻ” കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സാലറി അക്കൗണ്ട് ഉടമയ്ക്ക് 20 ലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡന്റ് കവർ ലഭിക്കും. സാലറി അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ നോമിനിക്കാകും ഇൻഷുറൻസ് തുക ലഭിക്കുക. പേഴ്സണൽ ലോണുകൾ, ഹോം, വെഹിക്കിൾ എജ്യുക്കേഷൻ ലോണുകൾ എന്നിവയ്ക്ക് സാലറി അക്കൗണ്ടുകാർക്ക് മുൻഗണന ലഭിക്കും.
സാലറി അക്കൗണ്ട് ഉടമയ്ക്ക് അതേ ബാങ്കിൽ ലോക്കർ തുറന്നാൽ 25% ഇളവ് ലഭിക്കും.
Story Highlights: salary account benefits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here