Advertisement

‘വ്യാജവാർത്തകൾക്കെതിരെ പോരാടാൻ സോഷ്യൽ മീഡിയ സജീവ പങ്ക് വഹിക്കണം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

October 31, 2022
Google News 2 minutes Read

വ്യാജവാർത്തകൾക്കെതിരെ പോരാടുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സജീവമായ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. സ്വതന്ത്രവും നീതിയുക്തവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പുകളാണ് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ‘സമ്മിറ്റ് ഫോർ ഡെമോക്രസി’ പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉള്ളടക്ക നയങ്ങളുണ്ട്. മാത്രമല്ല പ്ലാറ്റ്‌ഫോമുകൾക്ക് “അൽഗരിതം പവർ” ഉണ്ട്. ഇതുപയോഗിച്ച് വ്യാജവാർത്തകൾ പ്രതിരോധിക്കണം. ഇത് വിശ്വസനീയമായ തെരഞ്ഞെടുപ്പ് ഫലങ്ങൾ ആളുകളിലേക്ക് എത്തിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

കൊവിഡ് -19 പാൻഡെമിക് സമയത്ത് തെരഞ്ഞെടുപ്പ് നടത്തിയതിന്റെ ഇന്ത്യയുടെ അനുഭവത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം താൽക്കാലികമാണെങ്കിലും അവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിൽ ഒരു ഓപ്ഷനല്ലെന്ന് പറഞ്ഞു. ആഗോള വെല്ലുവിളികളെ നേരിടാനും ലോകമെമ്പാടും സമാധാനവും സുരക്ഷയും സമൃദ്ധിയും കൊണ്ടുവരാനും ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് യുഎസ് ചാർജ് ഡി അഫയേഴ്സ് എലിസബത്ത് ജോൺസ് പറഞ്ഞു.

Story Highlights: social media sites to proactively flag fake news: CEC Rajiv Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here