സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദം സംബന്ധിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സ്വപ്നയും വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അമൃത്സർ സ്വദേശി സച്ചിൻദാസും കേസിൽ പ്രതിയാണ്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കേസ് അന്വേഷണം നടത്തിയ കന്റോൺമെന്റ് സി.ഐ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്ന്-ൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ എം. ശിവശങ്കർ പ്രതിയല്ല.
Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ
മഹാരാഷ്ട്രയിലെ ഡോ.ബാബാസാഹേബ് അബേദ്കർ ടെക്നോജിക്കൽ യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐടിഎല്ലിൽ സ്വപ്ന ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജോലി തരപ്പെടുത്തിയത്. സ്വർണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയുടെ ബിരുദത്തെ സംബന്ധിച്ച് സംശയം തോന്നിയ സർക്കാർ ബിരുദം വ്യാജമാണോ എന്നാന്വേഷിക്കാൻ കെഎസ്ഐടിഎല്ലിനോട് ആവശ്യപ്പെടുകയായിരുന്നു.
Story Highlights: Swapna Suresh Fake Degree; police filed charge sheet
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!