വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ ഭക്ഷണം തേടി വീടിനുള്ളിൽ മുതല

വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ ഭക്ഷണം തേടി വീടിനുള്ളിൽ മുതല. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ശനിയാഴ്ച രാത്രി 10.30ഓടെ ഹർനം സിംഗ് എന്നൊരാളുടെ വീട്ടിലാണ് മുതല എത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാർ ആടുകളുടെ കരച്ചിൽ കേട്ട് എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് ഇവർ വിവരം പൊലീസിനെ അറിയിച്ചു. രാവിലെ 6 മണിയോടെ അധികൃതരെത്തി മുതലയെ പിടികൂടി.
ആടുകളുടെ കരച്ചിൽ കേട്ടുണർന്ന വീട്ടുകാർ വീടിനുള്ളിൽ മുതലയെ കണ്ടപ്പോൾ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ്, വിവരം പ്രാദേശിക വന്യജീവി വിദഗ്ധനനായ ഡോ. ആശിഷ് ത്രിപാഠിയെ അറിയിച്ചു. വീട് പൂട്ടാൻ ഇയാൾ നിർദ്ദേശിച്ചതിനെ തുടർന്ന് വീട്ടുകാർ വീട് പൂട്ടി ഉറങ്ങാതെ കാത്തിരുന്നു. 6 മണിയോടെ പൊലീസും നാട്ടുകാരും ഡോ. ആശിഷ് തിപാഠിയും ചേർന്ന് മുതലയെ വീട്ടിൽ നിന്ന് പിടികൂടി വനം വകുപ്പ് അധികൃതരെ ഏല്പിച്ചു.
Story Highlights: uttar pradesh crocodile house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here