Advertisement

ട്രാക്ക് നവീകരണം; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

November 1, 2022
Google News 4 minutes Read
changes in train services due to track maintenance

കൊല്ലം-കോട്ടയം-ഏറ്റുമാനൂര്‍, എറണാകുളം-തൃശൂര്‍ സെക്ഷനുകളില്‍ ട്രാക്ക് നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ. നാല് ട്രെയിനുകള്‍ പൂര്‍ണമായും രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. നവംബര്‍ രണ്ട്, അഞ്ച്, എട്ട് തീയതികളിലെ കന്യാകുമാരി-പുനെ ജങ്ഷന്‍ പ്രതിദിന എക്‌സ്പ്രസ് (16382) കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തും. അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. (changes in train services due to track maintenance)

ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായും റദ്ദുചെയ്തിട്ടുണ്ട്. നവംബര്‍ രണ്ട്, 19 തീയതികളിലെ ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം മുതല്‍ ഗുരവായൂര്‍ വരെയുള്ള ഈ ട്രെയിനിന്റെ സര്‍വിസാണ് റദ്ദാക്കിയത്. നവംബര്‍ രണ്ട്, 19 തീയതികളിലെ ഗുരുവായൂര്‍-ചെന്നൈ എക്‌സ്പ്രസ് (16128) ഗുരുവായൂരിന് പകരം തിരുവനന്തപുരത്ത് നിന്നാകും ചെന്നൈയിലേക്കുള്ള യാത്ര ആരംഭിക്കുക.

അതേസമയം ചില സര്‍വീസുകള്‍ വൈകിയോടും. ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം പ്രതിദിന എക്‌സ്പ്രസ് നവംബര്‍ ഏഴ്, 13, 14, 15, 16, 17, 18 തീയതികളില്‍ ഒരു മണിക്കൂര്‍ വൈകി 3.25നാകും മംഗളൂരുവില്‍നിന്ന് യാത്ര പുറപ്പെടുക. വൈകുന്നേരം 4.10ന് പുറപ്പെടേണ്ട മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് നവംബര്‍ ഏഴ്, 13, 14, 15, 16, 17, 18 തീയതികളില്‍ 30 മിനിറ്റ് വൈകി 4.40നേ മധുരയില്‍നിന്ന് യാത്ര തുടങ്ങും.

06778 കൊല്ലം-എറണാകുളം മെമു (നവംബര്‍ രണ്ട്, അഞ്ച്, എട്ട്), 06441 എറണാകുളം-കൊല്ലം മെമു (നവം. രണ്ട്, അഞ്ച്, എട്ട്), 06769 എറണാകുളം-കൊല്ലം മെമു (നവം.17, 19, 22,23,24, 26, 29, 30, ഡിസം.ഒന്ന്, മൂന്ന് ആറ്, ഏഴ്, എട്ട്, 10, 13), 06768 കൊല്ലം-എറണാകുളം മെമു (നവം.17, 19, 22,23,24, 26, 29, 30, ഡിസംബര്‍ ഒന്ന്, മൂന്ന് ആറ്, ഏഴ്, എട്ട്, 10, 13) എന്നീ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

Read Also: ഗ്യാസ് ബുക്കിങിന് നവംബര്‍ 1 മാറ്റങ്ങള്‍ വരുന്നു; അറിയാം ഇക്കാര്യങ്ങള്‍

ട്രെയിനുകള്‍ റദ്ദാക്കിയതോടെ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് നന്ദേഡില്‍നിന്ന് എറണാകുളത്തേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. നവംബര്‍ നാല്, 11, 18, 25, ഡിസംബര്‍ രണ്ട്, 9, 16, 23, 30 തീയതികളില്‍ വൈകീട്ട് മൂന്നിന് ഹസൂര്‍ സാഹിബ് നന്ദേഡില്‍നിന്ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ (07189 ) ശനിയാഴ്ചകളില്‍ രാത്രി 8.15ന് എറണാകുളത്തെത്തും. പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. എറണാകുളത്തുനിന്ന് നവംബര്‍ അഞ്ച്, 12, 19, 26, ഡിസംബര്‍ മൂന്ന്, 10, 17, 24, 31 തീയതികളില്‍ രാത്രി 11.25ന് പുറപ്പെടുത്തുന്ന സ്‌പെഷല്‍ ട്രെയിന്‍ (07190) മൂന്നാംദിവസം രാവിലെ 7.30ന് ഹസൂര്‍ സാഹിബ് നന്ദേഡിലെത്തും. ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.

Story Highlights: changes in train services due to track maintenance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here