ടി20 ലോകകപ്പ്; ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം

ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സ് വിജയം. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ജോസ് ബട്‌ലര്‍ (73), അലക്‌സ് ഹെയ്ല്‍സ് (52) എന്നിവർ തിളങ്ങി.(england won over new-zealand in do or die match)
കിവീസിനായി നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത മിച്ചല്‍ സാന്റ്‌നര്‍ 25 റണ്‍സിന് ഒരുവിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധി നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 62 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.
Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ്, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാര്‍ക് വുഡ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് അഞ്ച് പോയിന്റ് ലഭിച്ചു.
റണ്‍റേറ്റില്‍ കിവീസാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതുമാണ്. മൂവര്‍ക്കും അവസാന മത്സരം നിര്‍ണായകമാണ്. അയര്‍ലന്‍ഡാണ് അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാനേയും ഇംഗ്ലണ്ട് ശ്രീലങ്കയേയും നേരിടും.
Story Highlights: england won over new-zealand in do or die match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here