Advertisement

ജിദ്ദയിലെ മലയാളികൾ ഇന്നോളം കാണാത്ത കലാവിരുന്ന്; ‘ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്’ മെഗാ ഷോയ്ക്ക് ഇനി 9 ദിവസം മാത്രം ബാക്കി

November 1, 2022
Google News 2 minutes Read
jeddah flowers on stage mega show

ജിദ്ദയിൽ നടക്കുന്ന ‘ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്’ മെഗാ ഷോയ്ക്ക് ഇനി 9 ദിവസം മാത്രം ബാക്കി. ജിദ്ദാ മലയാളികൾ ഇന്നോളം കാണാത്ത അവിസ്മരണീയമായ കലാവിരുന്നിനായി കാത്തിരിക്കുകയാണ് കലാ സ്‌നേഹികൾ. നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണിക്കാണ് ഷോ നടക്കുന്നത്. ( jeddah flowers on stage mega show )

മലയാളത്തിലെ പ്രമുഖ സിനിമാ-ടെലിവിഷൻ താരങ്ങളും ഗായകരും അണിനിരക്കുന്ന മെഗാ എന്റര്‌ടൈൺമെൻറ് ഷോ അടുത്തെത്തി നിൽക്കേ ഏറെ പ്രതീക്ഷയിലാണ് ജിദ്ദയിലെ കലാ സ്‌നേഹികൾ. ഫ്‌ലവേഴ്‌സും ട്വെന്റിഫോറും ചേർന്ന് ഒരുക്കുന്ന കലാവിരുന്ന് ജിദ്ദ മലയാളികൾക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കും. നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണിക്ക് ജിദ്ദയിലെ ഇക്വസ്ട്രിയൻ പാർക്കിലാണ് പരിപാടി നടക്കുന്നത്.

ഫ്‌ളവേഴ്‌സ് ആന്ഡ് ട്വെൻറിഫോർ മേധാവി ആർ.ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ സിനിമാ ടിവി താരങ്ങൾ ഉൾപ്പെടെ നാൽപ്പതോളം പേരാണ് മൂന്നര മണിക്കൂറോളം നീണ്ടു നിൽക്കുന്ന നോൺ സ്റ്റോപ്പ് എൻറർടൺമെൻറ് ഷോയ്ക്കായി കേരളത്തിൽ നിന്നെത്തുന്നത്. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ടിക്കറ്റുകൾ ലഭിക്കും. ടിക്കറ്റുകൾ ഓൺലൈൻ വഴി ലഭിക്കാൻ www.ticketingboxoffice. Com എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതി.

Story Highlights: jeddah flowers on stage mega show

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here