മലയാളി മംസ് മിഡില്‍ ഈസ്റ്റ് ബഹ്റൈന്‍ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ മംമ്ത എത്തി; എയര്‍പോര്‍ട്ടില്‍ ആഘോഷപൂര്‍ണമായ വരവേല്‍പ്പ്

മലയാളി മോംസ് മിഡില്‍ ഈസ്റ്റ് ബഹ്റൈന്‍ ചാപ്റ്റര്‍ന്റെ നവംബര്‍ 4 ന് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടകുന്ന ‘റിവൈവല്‍ -2022’ എന്ന വാര്‍ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടി മമ്ത മോഹന്‍ ദാസിനെ സംഘാടക സമിതി ചെയര്‍മാന്‍ ഡോക്ടര്‍ പി.വി ചെറിയാനോടൊപ്പം ഭാരവാഹികള്‍ ആയ ഷബ്‌ന അനബ്, ഷഫീല യാസിര്‍, ഷിഫ സുഹൈല്‍,ഷെറിന്‍ ഷൗക്കത്ത്,തുഷാര മനേഷ്,സ്മിത ജേക്കബ്, രാജലക്ഷ്മി സുരേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. (mamta mohandas reached bahrain airport for malayali moms program)
എംഎംഎംഇ ബഹ്റൈന്റെ അഞ്ചാംവാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചു അമ്മമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും എന്നും മറ്റു മുഖ്യ അതിഥികള്‍ ആയി ആരോഗ്യമന്ത്രി ഡോ ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസ്സന്‍, ഇന്ത്യന്‍ അംബാസിഡര്‍ പിയുഷ് ശ്രീവാസ്തവ, ഭാര്യ മോണിക്ക ശ്രീ ശ്രീവാസ്തവ, എന്നിവരും ആയിരത്തോളം അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Story Highlights: mamta mohandas reached bahrain airport for malayali moms program