Advertisement

ശുഭ്മൻ ഗിൽ 55 പന്തിൽ 126; കർണാടകയ്ക്കെതിരെ പഞ്ചാബിന് റെക്കോർഡ് സ്കോർ

November 1, 2022
2 minutes Read
mushtaq ali punjab karnataka

സയ്യിദ് മുഷ്താഖ് അലി ക്വാർട്ടർ ഫൈനലിൽ കർണാടകയ്ക്കെതിരെ പഞ്ചാബിന് റെക്കോർഡ് സ്കോർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 225 റൺസ് നേടി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിൽ പഞ്ചാബിൻ്റെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. 55 പന്തുകളിൽ 11 ബൗണ്ടറിയും 9 സിക്സറും സഹിതം 125 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. അന്മോൾപ്രീത് സിംഗ് (43 പന്തിൽ 59), സൻവീർ സിംഗ് (13 പന്തിൽ 27) എന്നിവരും പഞ്ചാബിനായി തിളങ്ങി. (mushtaq ali punjab karnataka)

Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫി; സഞ്ജുവും സച്ചിനും പൊരുതിയെങ്കിലും കേരളത്തിനു തോൽവി

ഈഡൻ ഗാർഡൻസിൽ അഭിഷേക് ശർമ (4), പ്രഭ്സിമ്രാൻ സിംഗ് (4) എന്നിവരെ വേഗം നഷ്ടമായെങ്കിലും ശുഭ്മൻ ഗിലും അന്മോൾപ്രീത് സിംഗും മൂന്നാം വിക്കറ്റിൽ ക്രീസിലുറച്ചു. വ്യക്തിഗത സ്കോർ 34ൽ നിൽക്കെ ശുഭ്മൻ ഗില്ലിനെ ഫീൽഡർ കൈവിട്ടു. പിന്നീട് കർണാടക നിലത്തുനിന്നിട്ടില്ല. തുടരെ ബൗണ്ടറികൾ ക്ലിയർ ചെയ്ത താരം 30 പന്തിൽ ഫിഫ്റ്റി തികച്ചു. 38 പന്തുകളിലായിരുന്നു അന്മോൾപ്രീതിൻ്റെ ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ താരം മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ഗിലുമായി ചേർന്ന് 151 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് അന്മോൾപ്രീത് പടുത്തുയർത്തിയത്. പങ്കാളിയെ നഷ്ടമായെങ്കിലും ഗിൽ ക്രീസിൽ തുടർന്നു. 49 പന്തുകളിൽ താരം മൂന്നക്കം കടന്നു. 19ആം ഓവറിലെ അവസാന പന്തിലാണ് ഗിൽ പുറത്താവുന്നത്. അവസാന ഓവറുകളിൽ സൻവീർ സിംഗിൻ്റെ കൂറ്റനടികൾ കൂടി ആയപ്പോഴേക്കും പഞ്ചാബിന് റെക്കോർഡ് സ്കോർ.

Read Also: ന്യൂസിലൻഡിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഡൽഹിക്കെതിരെ വിദർഭ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. ക്യാപ്റ്റൻ അക്ഷയ് വാഡ്കർ (63) ആണ് വിദർഭയുടെ ടോപ്പ് സ്കോറർ. മൂന്നാം ക്വാർട്ടർ ഫൈനലിൽ മധ്യപ്രദേശിനെതിരെ പശ്ചിമ ബംഗാൾ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. ഷഹബാസ് അഹ്‌മദ് (59), റിത്വിക് ചൗധരി (32), അഗ്നിവ് പൻ (28) എന്നിവരാണ് പശ്ചിമ ബംഗാളിൻ്റെ പ്രധാന സ്കോറർമാർ.

Story Highlights: syed mushtaq ali trophy punjab score karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top