Advertisement

പ്രിയ വർഗീസിന്റെ നിയമനം; ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

November 2, 2022
Google News 3 minutes Read

കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജിയിൽ വാദം കേൾക്കുക.(appointment of priya varghese plea will be heard again)

യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് പ്രിയ വർഗീസിനെ നിയമിച്ചതെന്ന് കണ്ണൂർ സർവകലാശാല സത്യവാങ്മൂലം നൽകിയിരുന്നു. യു.ജി.സി മാർഗനിർദേശ പ്രകാരം അസോസിയേറ്റ്​ പ്രോഫസറാകാൻ മതിയായ യോഗ്യതയുള്ളയാളാണ്​ താനെന്ന് പ്രിയ വർഗീസും കോടതിയെ അറിയിച്ചിട്ടുണ്ട്.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

എന്നാൽ പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്നാണ് യു.ജി.സി നിലപാട്. ചട്ടങ്ങൾ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും പ്രിയ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേസിൽ വാദം പൂർത്തിയാകുന്നത് വരെ നിയമന നടപടികൾ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

Story Highlights: appointment of priya varghese plea will be heard again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here