ചരിത്രത്തിൽ ആദ്യമായി ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോർഡിട്ട് കശ്മീര്‍

ഭൂമിയിലെ സ്വർഗമെന്നാണ് കാശ്മീരിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ എന്നും കശ്മീർ ഇടംപിടിക്കുന്നത്. കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളുടെ കുതിപ്പാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോർഡിട്ട് കശ്മീര്‍. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ 1.62 കോടി സന്ദര്‍ശകരാണ് ഇവിടേക്ക് എത്തി എന്നാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതുകവഴി മികച്ച നേട്ടമാണ് പ്രാദേശിക ബിസിനസുകള്‍ക്കും ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കുംഉണ്ടായിട്ടുള്ളത് എന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2021 നവംബർ മുതൽ 2022 ജൂൺ വരെ 82 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഈ പ്രദേശം സന്ദർശിച്ചു. 2022 ജനുവരി മുതലുള്ള ഒമ്പത് മാസത്തിനിടെ 1.62 കോടി ആളുകളും ഇവിടേക്ക് സന്ദർശനം നടത്തി. ഇതിനുമുമ്പ് ഇവിടേക്ക് ശരാശരി 10 ലക്ഷം വിനോദസഞ്ചാരികള്‍ മാത്രമാണ് എത്തിയിരുന്നത്.
മെച്ചപ്പെടുത്തിയ ടൂറിസം പദ്ധതികളും പരിഷ്കാരങ്ങളും ജമ്മുകാശ്മീര്‍ മേഖലയില്‍ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 786 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികളാണ് ഇവിടെ നടത്തിയത്. അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മെച്ചപ്പെടുത്തലുകൾക്ക് പുറമെ മെച്ചപ്പെട്ട ക്രമസമാധാനം, സുരക്ഷാ സംവിധാനം, സമാധാന പരിപാലനം എന്നിവ ഉറപ്പാക്കിയുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും ഈ മേഖലയിലെ കുതിച്ചുചാട്ടത്തിന് കാരണമായി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here