Advertisement

വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത് കുറവൻകോണത്ത് അതിക്രമിച്ചുകയറിയ പ്രതിയെന്ന് സ്ഥിരീകരണം

November 2, 2022
Google News 2 minutes Read

തിരുവനന്തപുരം മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത് കുറവൻകോണത്തെ അതിക്രമിച്ചുകയറിയ പ്രതിയെന്ന് സ്ഥിരീകരണം. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ പേഴ്സണൽ സ്റ്റാഫിൻ്റെ ഡ്രൈവർ സന്തോഷ് കുമാറാണ് കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയ കേസിൽ ഇന്നലെ അറസ്റ്റിലായത്. അറസ്റ്റിലായപ്പോൾ തന്നെ ഇയാൾ തന്നെയാണ് വനിതാ ഡോക്ടർക്ക് നേരെയും അതിക്രമം നടത്തിയതെന്ന് സൂചനയുണ്ടായിരുന്നു. തുടർന്ന് പരാതിക്കാരി ഇയാളെ തിരിച്ചറിയുകയായിരുന്നു. കേസിൽ സന്തോഷിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. (museum attack santhosh kuravankonam)

Read Also: തിരുവനന്തപുരം മ്യൂസിയത്തിൽ അതിക്രമത്തിനിരയായ വനിതാ ഡോക്ടർ 24നോട്

കരാർ അടിസ്ഥാനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതൽ വാഹനവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പൊലീസ് നിഗമനം ഇങ്ങനെയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരം ടെന്നീസ് ക്ലബിന് സമീപം വാഹനം നിർത്തിയിട്ട ശേഷം നടന്നു പോയാണ് അക്രമി കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാട്ടിയത്. അതിന് ശേഷം വാഹനമെടുത്ത് മ്യൂസിയത്തിൽ എത്തി. തുടർന്നാണ് വനിതാ ഡോക്ടർക്കു നേരെ ലൈഗിംകാതിക്രമം നടത്തിയത്. അവിടെ നിന്ന് വീണ്ടും നഗരത്തിലെ പല വഴികളിലൂടെ സഞ്ചരിച്ച് ഇയാൾ വാഹനവുമായി പോയത് ടെന്നീസ് ക്ലബിന് സമീപത്തേക്കാണ്. പിറ്റേന്ന് രാവിലെ ഇവിടെ നിന്ന് വാഹനം എടുത്തു കൊണ്ടു പോകുകയും ചെയ്തു.

പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ 24നോട് പ്രതികരിച്ചു. കേസിൽ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. സന്തോഷ് വാട്ടർ അതോറിറ്റിയുടെ കരാർ ജീവനക്കാരനെന്ന് മന്ത്രി പറഞ്ഞു. തന്റെ ഓഫീസുമായി പ്രതിക്ക് ബന്ധമില്ല. ഇയാൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയെന്നും പ്രതിയെ ഉടൻ പുറത്താകുമെന്നും മന്ത്രി പറഞ്ഞു.

Read Also: കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

വാട്ടർ അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നൽകുന്ന ഒരു ഏജൻസിയിൽ നിന്നുള്ള ആളാണ് സന്തോഷ് . അദ്ദേഹമാണ് പ്രൈവറ്റ് സെക്രട്ടറിയുടെ വാഹനം ഓടിച്ചിരുന്നത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിൽ നിന്നെല്ലാം അദ്ദേഹത്തെ നീക്കണം എന്ന ആവശ്യം വാട്ടർ അതോറിറ്റിയോടും കരാർ കമ്പനിയോടും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാട്ടർ അതോറിറ്റിയിൽ സന്തോഷ് വേണമോ ഇല്ലയോ എന്നത് കേസിന്റെ മെറിറ്റ് നോക്കി തീരുമാനിക്കണം. അത് ഉടനെ ഉണ്ടാകണം എന്ന നിർദേശം മന്ത്രി വാട്ടർ അതോറിറ്റിക്ക് നൽകി.

Story Highlights: museum attack santhosh kuravankonam arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here