Advertisement

നാ​ലു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ചാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പിൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ; നെതന്യാഹു തിരിച്ചുവരുന്നുവെന്ന് എക്‌സിറ്റ് പോൾ

November 2, 2022
Google News 3 minutes Read

നാ​ലു വ​ർ​ഷ​ത്തി​നി​ടെ, അ​ഞ്ചാ​മ​ത്തെ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതായി എക്‌സിറ്റ് പോൾ ഫലങ്ങളും വ്യക്തമാക്കുന്നു ( Netanyahu poised for comeback in Israeli election exit polls show ).

നി​ല​വി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​യ നെ​ത​ന്യാ​ഹു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ല​തു സ​ഖ്യ​ത്തി​ന് വോ​ട്ടു​ചെ​യ്യ​ണോ അ​തോ ഭ​ര​ണ​ത്തി​ലു​ള്ള വ​ല​ത്-​ഇ​ട​ത്-​മ​ധ്യ ക​ക്ഷി​ക​ളു​ടെ സ​ഖ്യ​ത്തി​നെ പി​ന്തു​ണ​ക്ക​ണോ എ​ന്ന​താ​ണ് വോ​ട്ട​ർ​മാ​രു​ടെ മു​ന്നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​ത.

ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിനെ തുടർന്നുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ വലതുപക്ഷ സഖ്യം അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ ശക്തമായ പ്രകടനത്തിലൂടെ ഉയർന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുമെന്നതാണ് പ്രവചിപ്പിക്കുന്നത്.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

ഇസ്രയേലി ടെലിവിഷൻ എക്സിറ്റ് പോളുകൾ പ്രകാരം, അഴിമതി ആരോപണങ്ങളുടെ പേരിൽ വിചാരണ നേരിടുന്ന ഇസ്രയേലിന്റെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം, നെസെറ്റിന്റെ 120 സീറ്റുകളിൽ 61 അല്ലെങ്കിൽ 62 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ.

നി​ല​വി​ൽ അ​ഴി​മ​തി കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ് നെ​ത​ന്യാ​ഹു. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും വ​രെ നെ​ത​ന്യാ​ഹു അ​ധി​കാ​ര​ത്തി​നാ​യി ശ്ര​മി​ക്ക​രു​തെ​ന്നാ​ണ് എ​തി​ർ​പ​ക്ഷ​ത്തി​ന്റെ വാ​ദം. എ​ന്നാ​ൽ, കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് നെ​ത​ന്യാ​ഹു പ​ക്ഷം പ​റ​യു​ന്നു. കു​ട്ടി​ക​ളെ ക​ണ​ക്കും ഇം​ഗ്ലി​ഷും പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലും എ​തി​ർ​ക്കു​ന്ന തീ​വ്ര യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നെ​ത​ന്യാ​ഹു​വി​ന്റെ സ​ഖ്യം. ഇ​സ്രാ​യേ​ലി​ലെ അ​റ​ബ് ന്യൂ​ന​പ​ക്ഷ​ത്തി​നെ​തി​രെ വം​ശീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന തീ​വ്ര വ​ല​തു​വി​ഭാ​ഗ​ക്കാ​രാ​യ കു​ടി​യേ​റ്റ​ക്കാ​രും ഈ ​മു​ന്ന​ണി​യി​ലാ​ണ്.

നെ​ത​ന്യാ​ഹു വീ​ണ്ടും വ​രു​ന്ന​ത് ഇ​സ്രാ​യേ​ലി​ന്റെ ജൂ​ത​സ്വ​ത്വം പൊ​ലി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ, നെ​ത​ന്യാ​ഹു മ​ട​ങ്ങി​വ​രു​ന്ന​ത് ജൂ​ത​ർ​ക്കും അ​റ​ബ് സ​മൂ​ഹ​ത്തി​നും ഒ​ത്തു​പോ​കാ​നാ​കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കു​മെ​ന്നാ​ണ് മ​റു​പ​ക്ഷം പ​റ​യു​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​വ​രെ 28.4 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. പാ​ർ​ല​മെ​ന്റി​ലെ​ത്താ​ൻ പാ​ർ​ട്ടി​ക​ൾ 3.25 ശ​ത​മാ​നം വോ​ട്ടു​നേ​ട​ണം. 1999 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Story Highlights: Netanyahu poised for comeback in Israeli election exit polls show

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here