Advertisement

മ്യൂസിയം വളപ്പിലും ലൈംഗിക അതിക്രമം നടത്തിയത് സന്തോഷ്? വിശദമായി ചോദ്യം ചെയ്യും

November 2, 2022
Google News 2 minutes Read

തിരുവനന്തപുരം മ്യൂസിയത്ത് വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവറെന്ന് സംശയം. കുറവൻകോണത്തെ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.(police to question santhosh in museum assault case)

കുറവൻകോണത്ത് രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലാണ് പേരൂർക്കട പൊലീസ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെ മ്യൂസിയം കേസിലും ചോദ്യം ചെയ്യും. പ്രതിയെ തിരിച്ചറിയലിനായി പൊലീസ് വനിതാ ഡോക്ടറെ വിളിച്ചുവരുത്തും.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ വനിതാ ഡോക്ടറോട് മോശമായി പെരുമാറിയത്.

10 വർഷമായി ഇയാള്‍ ഇറിഗേഷൻ വകുപ്പിൽ താത്കാലിക ഡ്രൈവറാണ്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാര്‍. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നി കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Story Highlights: police to question santhosh in museum assault case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here