Advertisement

സന്തോഷിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; കേസിൽ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ല; മന്ത്രി റോഷി അഗസ്റ്റിൻ

November 2, 2022
3 minutes Read

കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേസിൽ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. സന്തോഷ് വാട്ടർ അതോറിറ്റിയുടെ കരാർ ജീവനക്കാരനെന്ന് മന്ത്രി പറഞ്ഞു. തന്റെ ഓഫീസുമായി പ്രതിക്ക് ബന്ധമില്ല. ഇയാൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയെന്നും പ്രതിയെ ഉടൻ പുറത്താകുമെന്നും മന്ത്രി പറഞ്ഞു.(remove santhosh from private secrataries driver post- roshy agustine)

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

വാട്ടർ അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നൽകുന്ന ഒരു ഏജൻസിയിൽ നിന്നുള്ള ആളാണ് സന്തോഷ് . അദ്ദേഹമാണ് പ്രൈവറ്റ് സെക്രട്ടറിയുടെ വാഹനം ഓടിച്ചിരുന്നത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിൽ നിന്നെല്ലാം അദ്ദേഹത്തെ നീക്കണം എന്ന ആവശ്യം വാട്ടർ അതോറിറ്റിയോടും കരാർ കമ്പനിയോടും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാട്ടർ അതോറിറ്റിയിൽ സന്തോഷ് വേണമോ ഇല്ലയോ എന്നത് കേസിന്റെ മെറിറ്റ് നോക്കി തീരുമാനിക്കണം. അത് ഉടനെ ഉണ്ടാകണം എന്ന നിർദേശം മന്ത്രി വാട്ടർ അതോറിറ്റിക്ക് നൽകി.

Story Highlights: remove santhosh from private secrataries driver post- roshy agustine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top