Advertisement

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും റിമാൻഡിൽ, പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകും

November 2, 2022
3 minutes Read

ഷാരോൺ കൊലപാതകം പ്രതി ഗ്രീഷ്‌മയ്‌ക്കായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും. ഗ്രീഷ്‌മയെ വീണ്ടും പ്രത്യേക മെഡിക്കൽ സംഘം ഇന്ന് പരിശോധിക്കും. കേസിൽ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി നെയ്യാറ്റിൻകര മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.(sharon murder case police will try to get grishma on custody)

അതേസമയം മെഡിക്കൽ കോളേജ് ഐസിയുവിൽ കഴിയുന്ന ഗ്രീഷ്മയെ സെല്ലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്വേഷണസംഘം മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം തേടും. ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരം എന്ന ഉപദേശം ലഭിച്ചാൽ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ കോടതിയിൽ നൽകും. റൂറൽ എസ്.പി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗവും ഇന്ന് ചേരുന്നുണ്ട്.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

ഇന്നലെ പുലർച്ചയോടെ അറസ്റ്റും തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ റിമാൻഡ് ചെയ്തത്. രാമവർമ്മൻ ചിറയ്ക്ക് സമീപത്തെ കുളത്തിൽ നിന്ന് കണ്ടെടുത്ത കീടനാശിനിയുടെ കുപ്പിയും ഗ്രീഷ്മയുടെ വീടിനു സമീപത്തുനിന്ന് ലഭിച്ച മറ്റ് മൂന്ന് കുപ്പികളും രാസ പരിശോധനയ്ക്ക് വിധേയമാക്കും. വീടിന് പിറകിൽ നിന്ന് ലഭിച്ച മറ്റൊരു കീടനാശിനിയുടെ പേരിലെ ലേബലിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

Story Highlights: sharon murder case police will try to get grishma on custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top