Advertisement

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി

November 3, 2022
Google News 7 minutes Read

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മുന്‍ കാമുകി ആംബര്‍ ഹേര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. യൂട്യൂബറായ മാത്യു ലെവിസ് ആണ് ഇക്കാര്യം സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വാര്‍ത്ത മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറലാകുകയായിരുന്നു. (Amber Heard’s Twitter Account Disappears Following Ex Elon Musk’s Takeover)

ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ട് ട്വിറ്ററില്‍ തെരയുന്നവര്‍ക്ക് ഈ അക്കൗണ്ട് നിലവിലില്ലെന്ന സന്ദേശമാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത്. ആംബര്‍ ഹേര്‍ഡ് തന്നെ സ്വന്തം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണെന്നും അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നില്‍ മസ്‌കിന്റെ ഇടപെടലാണെന്നും രണ്ട് തരം പ്രചാരണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ നിരവധി സെലിബ്രിറ്റികള്‍ ട്വിറ്റര്‍ ഉപേക്ഷിച്ച് പോയിരുന്നു. ഇതിന്റെ ഭാഗമായി തന്നെയാകാം ആംബര്‍ ഹേര്‍ഡിന്റെ അക്കൗണ്ടും അപ്രത്യക്ഷമായതെന്ന സൂചനയാണ് പുറത്തുവരുന്നത്. നടന്‍ ഡോണി ഡെപ്പുമായുള്ള വിവാഹമോചനത്തിന് ശേഷം 2016ലാണ് ആംബര്‍ ഹേര്‍ഡ് മസ്‌കുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധം 2018വരെ നീണ്ടുനിന്നു.

Story Highlights: Amber Heard’s Twitter Account Disappears Following Ex Elon Musk’s Takeover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here