Advertisement

‘വിദേശത്ത് പാര്‍ലമെന്റില്‍ കുഞ്ഞുമായെത്തുന്ന അമ്മമാര്‍ക്ക് ബഹുമാനം നല്‍കുന്നവര്‍ ഇവിടെ അത് എന്നാണ് നല്‍കുക?’ ദിവ്യ എസ് അയ്യര്‍ക്ക് പിന്തുണയുമായി ബെന്യാമിന്‍

November 3, 2022
Google News 3 minutes Read

പൊതുപരിപാടിയില്‍ കൈക്കുഞ്ഞുമായി എത്തിയതിന്റെ പേരില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ ഉയര്‍ന്നുവന്ന സൈബര്‍ ആക്രമണത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. പൊതുവേദികളിലും പാര്‍ലമെന്റിലും ഉള്‍പ്പെടെ സ്വന്തം കുഞ്ഞുങ്ങളുമായെത്തുന്ന വിദേശരാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം ഇവിടെയും നല്‍കാനുള്ള ബോധം നമ്മുക്ക് എന്തുകൊണ്ടാണ് ഉണ്ടാകാതെ പോകുന്നതെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞിനൊപ്പം അല്‍പസമയം ചെലവഴിക്കാനുള്ള അവകാശം ജില്ലാ കളക്ടറായ ദിവ്യ എസ് അയ്യര്‍ക്കുമുണ്ടെന്ന് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മിപ്പിച്ചു. (Benyamin facebook post in support of divya s iyer)

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഒരിക്കല്‍ കൊല്ലത്ത് ഒരു ചടങ്ങിന് പോയപ്പോള്‍ അവിടെ മുഖ്യാതിഥിയായി ഉണ്ടായിരുന്നത് അനുഗൃഹീത നടന്‍ നെടുമുടി വേണുവായിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിനിടയില്‍ പറഞ്ഞ ഒരു പ്രധാന കാര്യം, ദീര്‍ഘദൂരം യാത്ര ചെയ്ത് ഇത്തരം ചടങ്ങുകള്‍ക്ക് എത്തുമ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ചിലവഴിക്കാമായിരുന്ന നിമിഷങ്ങളാണ്. എങ്കിലും നിങ്ങളുടെ സ്‌നേഹവും നിര്‍ബന്ധവും കണക്കിലെടുത്ത് ഞാനിവിടെ എത്തി എന്നായിരുന്നു. പൊതു ഇടത്തില്‍ നില്‍ക്കുന്ന ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്‌നം തന്നെ ആണിത്. അവരുടെ സ്വകാര്യ നിമിഷങ്ങള്‍ പലതും നഷ്ടപ്പെടുത്തിയാണ് അവര്‍ പല പരിപാടികളിലും പങ്കെടുക്കുന്നത്.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

ഇവിടെ ഇപ്പോള്‍ ഇത് പറയാന്‍ കാരണം പത്തനംതിട്ട ജില്ലാ കളക്ടര്‍ പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങില്‍ മകനെ പങ്കെടുപ്പിച്ചതിനെ വിമര്‍ശിച്ചു കൊണ്ട് ചിലര്‍ എഴുതിയത് കണ്ടതുകൊണ്ടാണ്.


അവര്‍ ജില്ലാ കലക്ടര്‍ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകള്‍ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്. അവര്‍ക്കും അവര്‍ക്കും സ്വകാര്യ നിമിഷങ്ങള്‍ ആവശ്യമുണ്ട്. തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചിലവഴിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. ആ സമയം നഷ്ടപ്പെടുത്തി ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതില്‍ എന്താണിത്ര ആക്ഷേപിക്കാന്‍ ഉള്ളത്? അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാന്‍ ആവുന്നില്ല. പൊതുവേദികളിലും പാര്‍ലമെന്റിലും നിയമ നിര്‍മ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം ഇവിടെയും നല്‍കാനുള്ള ബോധം എന്നാണ് നമ്മള്‍ ആര്‍ജിക്കുക? എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക?

Story Highlights: Benyamin facebook post in support of divya s iyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here