Advertisement

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ട് പേര്‍ക്ക് വധശിക്ഷ

November 3, 2022
Google News 3 minutes Read

ഉത്തര്‍ പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത രണ്ട് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഹലീം, റിസ്വാന്‍ എന്നീ പ്രതികള്‍ക്കാണ് പോക്‌സോ കോടതി 50000 രൂപ പിഴയും വധശിക്ഷയും വിധിച്ചത്. (capital punishment for two for raping minor girl uttar pradesh)

പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി 2021 ഡിസംബര്‍ 30ന് സഹോദരന്‍ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്ന് നവാബ്‌ഗെഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. കടയിലേക്ക് പോയ പെണ്‍കുട്ടിയെ റെയില്‍വേ ട്രാക്കിന് സമീപത്തുവച്ച് പ്രതികള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

ബലാത്സംഗത്തിനിടെ പ്രതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. മര്‍ദനത്തില്‍ പെണ്‍കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടെന്നും തലയിലെ അസ്ഥികള്‍ തകര്‍ന്നെന്നും കൈകാലുകള്‍ ഒടിഞ്ഞെന്നും എഫ്‌ഐആറില്‍ ഉണ്ടായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിക്ക് ബോധം വന്നത്. അമന്‍, റിസ്വാന്‍, ഹലീം എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ അമന് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇയാളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി.

Story Highlights: capital punishment for two for raping minor girl uttar pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here