എസ്എഫ്ഐ പ്രവര്‍ത്തകനെ അകാരണമായി മര്‍ദിച്ചെന്ന് ആരോപണം; അരീക്കോട് പൊലീസ് സ്റ്റേഷനുള്ളില്‍ കയറി സിപിഐഎം പ്രതിഷേധം

മലപ്പുറം അരീക്കോട് പൊലീസിനെതിരെ സ്റ്റേഷനുള്ളില്‍ കയറി സിപിഐഎമ്മിന്റെ പ്രതിഷേധം. എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രതിഷേധിച്ചത്. സിപിഐഎം ഏരിയ സെക്രട്ടറി ഭാസ്ക്കരന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അകാരണമായി മര്‍ദിച്ചതായി ആരോപിച്ചാണ് പ്രതിഷേധം നടന്നത്. കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റ് ചെയ്തത് കോളേജിനു പുറത്തുനിന്ന് വന്നവരെയാണെന്നും പൊലീസ് പറഞ്ഞിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (cpim protest against police in malappuram areekode)
Story Highlights: cpim protest against police in malappuram areekode
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!