ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള നാളെ 12 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.
Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി. തമിഴ്‌നാടിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. മഴയ്‌ക്ക് പുറമേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി, മിന്നൽ, കാറ്റ് എന്നിവയ്‌ക്കും സാധ്യതയുണ്ട്. ഉച്ച കഴിഞ്ഞുള്ള നേരങ്ങളിലാകും ഇടിമിന്നലിന് സാധ്യത. ഈ സമയങ്ങളിൽ ആളുകൾ പുറത്തേക്ക് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
Story Highlights: Rain warning in 10 districts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here