ചൈനസ് റോക്കറ്റിന്റെ ഭീമൻ അവശിഷ്ടം ഭൂമിയിൽ ഇന്ന് പതിക്കും; വിമാനത്താവളങ്ങൾ അടച്ച് സ്‌പെയിൻ

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ ഇന്ന് പതിക്കും. 20 ടൺ ഭാരം വരുന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ സ്‌പെയിനിലെ വിവിധ വിമാനത്താവളങ്ങൾ അടച്ചു. ( Chinese rocket hurtles to Earth )
തിങ്കളാഴ്ച മെംഗ്ഷ്യൻ മൊഡ്യൂളിൽ നിന്ന് ലോഞ്ച് ചെയ്ത ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയിലേക്ക് പതിക്കുക. 30 മീറ്റർ വിസ്താരമുള്ള സിഇസഡ്-5ബി എന്ന് പേര് നൽകിയിരിക്കുന്നു അവശിഷ്ടത്തിന് 17 മുതൽ 23 ടൺ വരെ ഭാരമുണ്ട്.
ഇതാദ്യമായല്ല ചൈീസ് റോക്കറ്റ് അനിയന്ത്രിതമായി ഭൂമിയിലേക്ക് പതിക്കുന്നത്. ജൂലൈ 30ന് മറ്റൊരു ലോംഗ് മാർച്ച് 5ബിയുടെ അവശിഷ്ടം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചിരുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലും കണ്ടെത്തിയ വലിയ മെറ്റൽ കഷ്ണം ഈ റോക്കറ്റിന്റെ ബാക്കിയാണെന്നാണ് കരുതപ്പെടുന്നത്.
Story Highlights: Chinese rocket hurtles to Earth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here