Advertisement

യുഎഇയിൽ പതാക ദിനാചരണം; സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പതാക ഉയർത്തി

November 4, 2022
Google News 2 minutes Read
Flag Day Celebration in UAE

യുഎഇയിലെ പതാക ദിനത്തോടനുബന്ധിച്ച് വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ആഘോഷങ്ങളോടെ പതാക ഉയർത്തി. ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ചടങ്ങുകൾ നടന്നത്. യു.എ.ഇ. യുടെ രണ്ടാമത് പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004-ൽ അധികാരമേറ്റതിന്റെ സ്മരണാർഥമാണ് പതാകദിനമായി ആചരിക്കുന്നത്. ( Flag Day Celebration in UAE ).

Read Also: ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ വാതക കിണര്‍ ഇനി യുഎഇയില്‍

ദേശസ്നേഹവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന രാജ്യത്തിന്റെ ചതുർവർണ പതാക രാവിലെ 11 മണിക്ക് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഉയർത്തി. ദേശീയ പതാകദിനം ആഘോഷിക്കണമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു.

വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം യു.എ.ഇ.യുടെ പതാകദിനാഘോഷത്തിൽ പങ്കുചേർന്നു.പതാകദിനത്തിന്റെ ഭാ​ഗമായി രാജ്യത്തെ കെട്ടിടങ്ങളും നഗരവീഥികളും ചതുർവർണ നിറങ്ങളിൽ അലങ്കരിച്ചിരുന്നു. മലയാളികൾ ഉൾപ്പടെയുള്ള വിദേശികളുടെ സ്ഥാപനങ്ങളിലും പതാക ദിനം ആചരിച്ചു.

Story Highlights: Flag Day Celebration in UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here