ഇടിച്ച ലോറി ബൈക്കുമായി നീങ്ങിയത് 20 മീറ്ററോളം; പിതാവിനും മകള്‍ക്കും ദാരുണാന്ത്യം

ദേശീയപാതയില്‍ കൊല്ലം മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകളും മരിച്ചു. മൈലക്കാട് സ്വദേശികളായ ഗോപകുമാര്‍, ഗൗരി എന്നിവരാണ് മരിച്ചത്. അപകടം ലോറി ഡ്രൈവറുടെ പിഴവുമൂലം എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
ഇന്ന് രാവിലെ എട്ടരയോട് കൂടിയാണ് കൊല്ലം മൈലക്കാട് വെച്ച് അപകടമുണ്ടായത്. മകളെ സ്‌കൂളില്‍ വിടാനായി പോകുന്നതിനിടെയാണ് അപകടം. മുന്നിലൂടെ പോവുകയായിരുന്ന ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി നേരിട്ട് ഇടിച്ചു. 20 മീറ്ററോളം ദൂരം ലോറി ബൈക്കുമായി മുന്നോട്ടുപോയി. ചാത്തന്നൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഗൗരി.
നിര്‍ത്താതെ പോയ ലോറി നാട്ടുകാരാണ് പിടികൂടിയത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
Story Highlights: lorry accident father and daughter died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here