Advertisement

ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന പാക്ക് താരമെന്ന റെക്കോർഡ് സിദ്ര അമീന്

November 4, 2022
Google News 2 minutes Read

അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ റെക്കോർഡുകൾ വാരിക്കൂട്ടി പാക്ക് വനിതാ ഓപ്പണർ സിദ്ര അമിൻ. ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ പാക്ക് താരമെന്ന റെക്കോർഡ് സിദ്ര അമീൻ സ്വന്തമാക്കി. അയർലൻഡിനെതിരെ പുറത്താകാതെ 176 റൺസ് നേടിയാണ് അമിൻ ഈ റെക്കോർഡ് സ്ഥാപിച്ചത്.

14 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ രണ്ട് സെഞ്ച്വറി നേടിയ പരിചയസമ്പന്നനായ ജാവേരിയ ഖാനെ മറികടന്നാണ് സിദ്രയുടെ നേട്ടം. ഏകദിന ക്രിക്കറ്റിൽ അമിന് ഇപ്പോൾ മൂന്ന് സെഞ്ച്വറികളുണ്ട്. അമിനും ജാവേരിയയ്ക്കും പുറമെ മുൻ ക്രിക്കറ്റ് താരം നൈൻ അബിദിയും ഓപ്പണർ മുനിബ അലിയും പാകിസ്താന് വേണ്ടി സെഞ്ച്വറി നേടിയിട്ടുണ്ട്.

2015ൽ ശ്രീലങ്കയ്‌ക്കെതിരെ ഏകദിനത്തിൽ 133 റൺസ് നേടിയ ജാവേരിയ ഖാനെ പിന്നിലാക്കി 50 ഓവർ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോറും ഈ സ്റ്റൈലിഷ് ഓപ്പണർ നേടി. സെഞ്ച്വറിക്കായി 102 പന്തുകൾ കളിച്ച അമിൻ 151 പന്തുകളിൽ നിന്ന് 20 ബൗണ്ടറികളും ഒരു സിക്സും പറത്തി 176 റൺസുമായി പുറത്താകാതെ നിന്നു.

രണ്ട് ഓപ്പണർമാരും 221 റൺസിന്റെ തകർപ്പൻ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ മുനീബ അലി ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറിയും ഇതേ മത്സരത്തിൽ നേടി. മുനിബ അലി 114 പന്തിൽ നിന്ന് 10 ഫോറും 2 സിക്സും സഹിതം 107 റൺസ് ആടിച്ചുകൂട്ടി. മത്സരത്തിൽ പാകിസ്താന്റെ ഏറ്റവും ഉയർന്ന ഏകദിന കൂട്ടുകെട്ട് എന്ന റെക്കോർഡും ഇരുവരും തകർത്തു.

Story Highlights: Sidra Ameen Breaks Record for Most Centuries by Pakistani Batters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here