Advertisement

ആറു വയസുകാരനെ മര്‍ദിച്ച സംഭവം; പൊലീസ് വീഴ്ച കണ്ടെത്താൻ സമഗ്ര അന്വേഷണം

November 4, 2022
Google News 1 minute Read

കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തില്‍ പൊലീസ് വീഴ്ച കണ്ടെത്താൻ സമഗ്ര അന്വേഷണത്തിനു ഉത്തരവ്. കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ നായർ അന്വേഷണത്തിനു ഉത്തരവ് ഇട്ടു. കണ്ണൂർ റൂറൽ എസ്പിക്ക് അന്വേഷണ ചുമതല നൽകി. പൊലീന് വീഴ്ച എന്ന പ്രാഥമിക റിപ്പോർട്ടിനെ തുടർന്നാണ് സമഗ്ര അന്വേഷണം. കേസ് എടുക്കുന്നത് മണിക്കൂറുകൾ വൈകിപ്പിച്ചു എന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. സംഭവത്തിൽ കർശന നടപടി ഉണ്ടാകണമെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റേതാണ് നിർദേശം.

ഇതിനിടെ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിയോട് കാട്ടിയത് ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Read Also: കുട്ടിയെ ചവിട്ടി തെറുപ്പിച്ചത് കൊടുംക്രൂരത, കേരളം തലതാഴ്ത്തുന്നു; വി.ഡി സതീശൻ

ഇന്നലെ വൈകീട്ടാണ് രാജസ്ഥാന്‍ സ്വദേശിയായ കുട്ടി തലശേരിയിൽ അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. . ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗം തേടിയെത്തിയതാണ് ആ കുടുംബം.

Story Highlights: Special Investigation On Child Attacked Thalassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here