Advertisement

കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ അഗ്നിപഥ് റദ്ദാക്കും; വാഗ്ധാനങ്ങളുമായി പ്രിയങ്ക ഗാന്ധി

November 5, 2022
3 minutes Read

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിമാചൽ പ്രദേശിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെ മുന്നേറുന്ന കോൺഗ്രസിന്‍റെ പ്രചാരണം നയിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ കോൺഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞെന്നാണ് കാംഗ്രയിൽ നടത്തിയ റാലിയിൽ പ്രിയങ്ക പറഞ്ഞത്.(agneepath will cancel if congress back in union ministry)

സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും. വാർദ്ധക്യ പെൻഷനും ഉറപ്പാക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് വിവിധ റാലികൾ സംഘടിപ്പിച്ച പ്രിയങ്ക നിരവധി വാഗ്ധാനങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അഗ്നിപഥ് പദ്ധതി റദ്ദാക്കും എന്നതാണ്.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രത്തിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തും പ്രിയങ്ക നിരവധി വാഗ്ധാനങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഒരു ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകൾക്ക് 1500 രൂപ മാസംതോറും സഹായം നൽകുമെന്നും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നിവയാണ് പ്രിയങ്കയുടെ മറ്റ് ചില വാഗ്ദാനങ്ങൾ.

Story Highlights: agneepath will cancel if congress back in union ministry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top