ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കും; സിപിഐഎം സംസ്ഥാന കമ്മിറ്റി

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ഓർഡിനൻസ് കൊണ്ടുവരും. ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാനാണ് സിപിഐഎം തീരുമാനം.(governor will be removed from vc post says cpim)
ബിൽ ഒപ്പിടാതെ പിടിച്ചുവച്ചാൽ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി. കോടതിയെ സമീപിക്കുന്നതിന് മുൻപ് പ്രതിപക്ഷത്തിന്റെ പിന്തുണ തേടാനും തീരുമാനമായി. തുടർ നടപടികൾക്കായി സർക്കാരിനെ സിപിഐഎം സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എൽഡിഎഫ് സംഘടിപ്പിക്കുന്ന ധർണയിൽ ഡിഎംകെയും പങ്കെടുക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ നടക്കുന്ന ധർണയിൽ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പങ്കെടുക്കും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പങ്കെടുക്കും.
സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. സംസ്ഥാന സമിതിയിൽ ഗവർണർക്കു നേരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് സമാന പ്രശ്നം അനുഭവിക്കുന്ന തമിഴ്നാടിനെ ഉൾപ്പെടുത്തി പ്രക്ഷോഭം വിപുലീകരിക്കുന്നത്. ധർണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പങ്കെടുക്കും.
Story Highlights: governor will be removed from vc post says cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here