ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് മതഗ്രന്ഥത്തിൽ ഒളിപ്പിച്ച് സിം കാർഡ് നൽകാൻ ശ്രമം; ഭാര്യയ്ക്കും മകനുമെതിരെ കേസ്

ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് നൽകാൻ ശ്രമം. തടവിൽ കഴിയുന്ന ടിഎസ് സൈനുദ്ദീന് മതഗ്രന്ഥത്തിൽ ഒളിപ്പിച്ചാണ് സിം കാർഡ് തീർക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ( move to give sim card to imprisoned pfi leader )
വിയ്യൂർ സെൻട്രൽ ജയിലിലാണ് ഈ സംഭവം നടന്നത്. പോപ്പുലർ ഫ്രണ്ടിനെ നേതാക്കളെല്ലാം തന്നെ ഇപ്പോൾ കഴിയുന്നത് വിയ്യൂർ ജയിലിലാണ്. ഇതിനിടെയാണ് ഈ സിം കാർഡ് ജയിലിനുള്ളിലേക്ക് കടത്താൻ ഒരു ശ്രമം നടന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സൈനുദ്ദീൻ ഇടുക്കി സ്വദേശിയാണ്. സൈനുദ്ദീൻറെ ഭാര്യയും മകനും ബന്ധുവുമാണ് സിം കാർഡ് കടത്താൻ ശ്രമിച്ചത്. മതഗ്രന്ഥത്തിൽ ഒളിപ്പിച്ചായിരുന്നു സിംകാർഡ് കടത്താനുള്ള ശ്രമം നടന്നത്. പക്ഷേ സ്‌ക്രീനിങ്ങിനിടെ ഈ സിംകാർഡ് പിടികൂടുകയും ചെയ്തു. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം നടക്കുന്നത്. തുടർന്ന് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തു.
തുടർന്ന് ഇവരെ കാണാൻ വരുന്നവരെ പരിശോധന ഉൾപ്പെടെ നടത്തി, സുരക്ഷ കൂടുതൽ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights: move to give sim card to imprisoned pfi leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here