തമിഴ്നാട്ടില്‍ നാളെ നടത്താനിരുന്ന റൂട്ട് മാര്‍ച്ച് ആര്‍എസ്എസ് ഉപേക്ഷിച്ചു

തമിഴ്നാട്ടില്‍ നാളെ നടത്താനിരുന്ന റൂട്ട് മാര്‍ച്ച് ആര്‍എസ്എസ് ഉപേക്ഷിച്ചു. മാര്‍ച്ച് ഏതെങ്കിലും നിശ്ചയിക്കപ്പെട്ട മൈതാനമോ സ്റ്റേഡിയമോ പോലുള്ള കോമ്പൗണ്ടഡ് പരിസരത്ത് മാത്രം നടത്താമെന്ന് മദ്രാസ് ഹൈക്കോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ആർഎസ്എസ് നാളെ തമിഴ്നാട്ടിലുടനീളം റോഡ് മാർച്ച് നടത്തേണ്ടെന്ന് തീരുമാനിച്ചത്. എന്നാല്‍ ഈ ഓഡര്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്എസ് പറഞ്ഞത്.(rss cancels tamil nadu route march)
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 44 ഇടങ്ങളില്‍ നവംബര്‍ 6 ഞായറാഴ്ച മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസിന് മദ്രാസ് ഹൈക്കോടതി നിബന്ധനകളോടെ അനുമതി നല്‍കിയത്. ആർഎസ്എസ് മാർച്ച് സമാധാനപരമായി നടത്തണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു. നേരത്തെ 50 ഇടങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്എസ് അനുമതി ചോദിച്ചെങ്കിലും മൂന്ന് ഇടത്ത് മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
അതിനെതിരെയാണ് കോടതിയില്‍ ആര്‍എസ്എസ് എത്തിയത്. അതിലാണ് നിബന്ധനകളോട് അനുമതി നല്‍കിയത്. എന്നാല്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ പ്രത്യാഘാതം വലുതായിരിക്കും എന്നും ഹൈക്കോടതി റൂള്‍ ചെയ്തു. കശ്മീരിലും, ബംഗാളിലും, കേരളത്തിലും പുറത്ത് തന്നെയാണ് റൂട്ട് മാര്‍ച്ച് നടന്നത്. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ നവംബര്‍ 6ന് റൂട്ട് മാര്‍ച്ച് നടത്തുന്നില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകും ആര്‍എസ്എസ് പ്രസ്താവനയില്‍ അറിയിച്ചു.
Story Highlights: rss cancels tamil nadu route march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here