Advertisement

കാറുടമയുടെ ചവിട്ടേറ്റ കുരുന്നിനെ മറ്റൊരാളും ഉപ​ദ്രവിച്ചു; തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

November 5, 2022
Google News 2 minutes Read

തലശ്ശേരിയിൽ കാറുടമയുടെ ചവിട്ടേറ്റ കുരുന്നിനെ മറ്റൊരാളും ഉപദ്രവിച്ചു. ഷിഹാദ് കുട്ടിയെ ചവിട്ടുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലാണ് കുട്ടിയെ വഴിയാത്രക്കാരനായ ഒരാൾ തലയ്ക്ക് അടിക്കുന്നത്. കുട്ടി കാറിലേക്ക് നോക്കി നിൽ‌ക്കുമ്പോഴായിരുന്നു വഴിയാത്രക്കാരന്റെ അക്രമം. കുട്ടിയുടെ തലയ്ക്കടിക്കുന്നതും വലിച്ച് മാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇത് ആരാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ഷിഹാദിന് അറിയാവുന്നയാളാണോ കുട്ടിയെ ആദ്യം മർദിച്ചതെന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കിൽ ഇയാളെ കണ്ടെത്താൻ എളുപ്പത്തിൽ സാധിച്ചേക്കുമെന്നാണ് പൊലീസ് കരുതുന്നത്. ( Thalassery beaten child also beaten by another person ).

കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിലെ പ്രതി ഷിഹാദിനെ ആദ്യം വിട്ടയച്ചതിന് പിന്നിൽ സിപിഐഎമ്മിന്റെ ഇടപെടലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിക്കുന്നു. പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതിൽ സിപിഐഎം മറുപടി പറയണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. പ്രതിയെ വിട്ടയയ്ക്കാനുള്ള തീരുമാനം പൊലീസ് സ്വയം എടുത്തതല്ല. ദൃശ്യങ്ങൾ തെളിവായി ഉണ്ടായിട്ടും പൊലീസ് അലംഭാവം കാട്ടിയത് സമ്മർദത്തെത്തുടർന്നാണെന്നും ഡിസിസി പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു.

ഇത്തരമൊരു ഗുരുതര കൃത്യം ചെയ്ത പ്രതിയെ സ്വമേധയ വെറുതെ വിടണമെങ്കിൽ പൊലീസിന് എത്ര കഠിന ഹൃദയമാണെന്ന് ആലോചിച്ച് നോക്കണം. ഏതെങ്കിലും ഒരാൾക്ക് ഇതിനെ ന്യായീകരിക്കാൻ തോന്നുമോ? സമ്മർദമാണ് പൊലീസിനെക്കൊണ്ട് അത് ചെയ്യിച്ചത്. തീർച്ചയായും സിപിഐഎം ഉന്നതർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മാർട്ടിൻ ജോർജ് വ്യക്തമാക്കുന്നു.

Story Highlights: Thalassery beaten child also beaten by another person

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here