‘തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തും’; എംബി രാജേഷ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിലവിലുള്ള 295 താല്‍ക്കാലിക ഒഴിവുകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. സിപിഐഎം നിർദേശത്തെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലടക്കം വിഷയം അതീവ ചർച്ചയായെന്നാണ് വിവരം.(vacancies in corporation will be filled through employment exchange-mb rajesh)
മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ ഔദ്യോഗിക കത്താണ് വിവാദമായത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
എന്നാൽ നഗരസഭാ ആരോഗ്യ വിഭാഗത്തിലെ താത്ക്കാലിക തസ്തികകളിലേക്ക് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുള്ള കത്ത് വ്യാജമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വ്യാജമാണെന്നാണ് ആര്യാ രാജേന്ദ്രന്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും മേയര്‍ അറിയിച്ചു.
Story Highlights: vacancies in corporation will be filled through employment exchange-mb rajesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here