വയനാട്ടിൽ വീണ്ടും കടുവ ആക്രമണം

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. പുലർച്ചെ മീനങ്ങാടി യൂക്കാലിക്കവലയിൽ കടുവ രണ്ട് ആടുകളെ കൊന്നു. ഒന്നിനെ ഗുരുതരമായി പരുക്കേൽപ്പിച്ചു. മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. ( wayanad tiger attack again )
മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കടുവ സാന്നിധ്യമുണ്ട്. പുലർച്ചെയാണ് നടുപ്പറമ്പത്ത് രാഘവന്റെ ആടുകളെയാണ് കടുവ പിടിച്ചത്. രണ്ട് ആടുകൾ ചത്തു. ഒന്നിന് ഗുരുതര പരുക്കേറ്റു. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തി. പ്രദേശവാസികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
കൃഷ്ണഗിരിയിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ശ്രമങ്ങൾ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടാനുള്ള അനുമതിയായിട്ടുണ്ട്.
കൂടുതൽ കൂടുകൾ സ്ഥാപിച്ചും നിരീക്ഷണം ഉറപ്പാക്കിയും പ്രദേശത്തെ കടുവ ഭീതിയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Story Highlights: wayanad tiger attack again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here