Advertisement

രാമേശ്വരത്ത് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

November 6, 2022
Google News 1 minute Read

രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ട് മത്സ്യബന്ധന ട്രോളറുകളും കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി മീൻ പിടിക്കാനായി 400 ട്രോളറുകളാണ്​ കടലിലേക്ക്​ പോയത്​. വടക്ക്​ തലൈമാന്നാറിന്​ സമീപം സമുദ്രാതിർത്തി ലംഘിച്ചവരെയാണ്​ കസ്റ്റഡിയിലെടുത്തതെന്ന്​ ശ്രീലങ്കൻ നാവികസേന അറിയിച്ചു.

അതേസമയം സംഭവം രാമേശ്വരത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ ശക്തമായ പ്രതിഷേധത്തിന്​ കാരണമായിട്ടുണ്ട്​. പത്ത്​ ദിവസം മുൻപും ഏഴ്​ തമിഴ്​ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടിയിരുന്നു.

Story Highlights: 15 Indian fishermen arrested by Sri Lanka Navy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here