അടുത്ത ബമ്പർ ഇങ്ങെത്തി; ഒന്നാം സമ്മാനം 16 കോടി രൂപ !

ലോട്ടറി പ്രേമികൾക്ക് സന്തോഷ വാർത്ത. ക്രിസ്മസ്-പുതുവത്സര ബമ്പർ വരുന്നു. 16 കോടി രൂപയാണ് ഒന്നാം സമ്മാനം. 400 രൂപയാണ് ടിക്കറ്റ് വില.
ഒന്നാം സമ്മാനം 16 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക് ലഭിക്കും. നവംബർ 20 മുതലാണ് ടിക്കറ്റ് വിൽപനയ്ക്ക് എത്തുന്നത്. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Read Also: “ഒന്നാം സമ്മാനമായി നേടിയ ലോട്ടറി ടിക്കറ്റ് വലിച്ചെറിയാൻ പോയി..”; ഇപ്പോഴും ഓർക്കുമ്പോൾ ഞെട്ടലെന്ന് ഭാഗ്യശാലി
ഓണം ബമ്പറിന് പിന്നാലെ പുറത്തിറങ്ങിയ പൂജ ബമ്പർ നവംബർ 20ന് നറുക്കെടുക്കും. ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ പ്രകാശനത്തിന് പിന്നാലെയാകും പൂജ ബമ്പറിന്റെ നറുക്കെടുപ്പ്.
Story Highlights: Christmas new year bumper 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here