Advertisement

മുൻ ഐബി ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ്: വിഡിയോ

November 6, 2022
Google News 7 minutes Read

മുൻ ഇൻ്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ആർകെ കുൽക്കർണിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. കുൽക്കർണിയെ ഇടിച്ച വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൈസൂർ സർവകലാശാലയിലെ മാനസഗംഗോത്രി ക്യാമ്പസിലൂടെ നടക്കുമ്പോഴാണ് ആർകെ കുൽക്കർണിയെ ഒരു സംഘം കാറിടിച്ച് കൊലപ്പെടുത്തിയത്.

ആദ്യ ഘട്ടത്തിൽ ഒരു ആക്സിഡൻ്റ് എന്ന നിലയിലാണ് പൊലീസ് കേസിനെ പരിഗണിച്ചിരുന്നത്. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അപകടം ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തുകയായിരുന്നു. നടത്തത്തിനിടെ മുന്നിലൂടെയെത്തിയ കാർ കുൽക്കർണിയെ ഇടിയ്ക്കുന്നതും വേഗത്തിൽ ഓടിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

മൂന്ന് പതിറ്റാണ്ടുകളിലധികം ഇൻ്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്ത കുൽക്കർണി 23 വർഷങ്ങൾക്കു ശേഷമാണ് വിരമിച്ചത്.

Story Highlights: Ex IB Officer murder car Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here