Advertisement

ജിദ്ദയിൽ മലപ്പുറം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി

November 6, 2022
Google News 1 minute Read

ജിദ്ദയിൽ മലപ്പുറം സ്വദേശിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂർ ഇളയൂർ സ്വദേശിനി പി.ടി ഫാസിലയാണ് (26) മരിച്ചത്. മലപ്പുറം പൂക്കളത്തൂർ സ്വദേശി അൻവറിന്റെ ഭാര്യയാണ്. രാവിലെ ജോലിക്ക് പോയ ഭർത്താവ് അൻവർ ഉച്ചക്ക് റൂമിലെത്തിയപ്പോഴാണ് ഫാസിലയെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.

ഷാൾ കഴുത്തിൽ കുടുങ്ങിയതായി കാണപ്പെട്ട ഇവരുടെ ജീവൻ രക്ഷപ്പെടുത്താനായി ഭർത്താവ് ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബന്ധുക്കളും നാട്ടുകാരും സാമൂഹിക പ്രവർത്തകരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദർശക വിസയിൽ ഭർത്താവിനടുത്തേക്ക് എത്തിയതായിരുന്നു. രണ്ടര വയസായ മകളുണ്ട്.

Read Also: ജീവനൊടുക്കിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Story Highlights: Expat died Jeddah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here