Advertisement

ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളി സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കും : വി.മുരളീധരൻ

November 6, 2022
3 minutes Read
trapped malayalis in guinea will be rescued says v muraleedharan

ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നു എന്നും ആശങ്കയുണ്ടെന്നും സംഘാഗം വിജിത്ത് 24 നോട് പറഞ്ഞു. കൊല്ലം നിലമേലിൽ സ്ത്രീധന പീഢനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ ഉൾപ്പെടെ 26 പേർ സംഘത്തിലുണ്ട്. ( trapped malayalis in guinea will be rescued says v muraleedharan )

ഗിനിയൻ സേന പിടികൂടിയ സംഘത്തെ നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം. ഇത് തടയാനുള്ള ശ്രമങ്ങൾ വിദേശകാര്യമന്ത്രാലയവും എംബസിയും ആരംഭിച്ചു. നൈജീരിയൻ സർക്കാരുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും. സംഘാംഗങ്ങളിൽ പലരും പലവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. നൈജീരിയയ്ക്ക് കൈമാറിയാൽ പിന്നീട് തങ്ങളെ ബന്ധപ്പെടാൻ പോലും കഴിയില്ല എന്നാണ് കുടുംബങ്ങളുടെ ആശങ്ക.

ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ കെ പി ഓ ടെർമിനലിൽ ക്രൂഡോയിൽ നിറയ്ക്കാൻ എത്തിയ കപ്പൽ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേർ അടങ്ങുന്ന സംഘത്തിൽ 16 പേർ ഇന്ത്യക്കാരാണ്. ഇതിൽ വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പടെ മൂന്നുപേർ മലയാളികളാണ്.

Story Highlights: trapped malayalis in guinea will be rescued says v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top