ട്രൈബൽ പരാതി പരിഹാര അദാലത്തുമായി കുട്ടമ്പുഴ ജനമൈത്രി പൊലീസ്; ചടങ്ങിൽ ആദിവാസി കലാരൂപങ്ങളും

കുട്ടമ്പുഴ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ട്രൈബൽ പരാതി പരിഹാര അദാലത്തും ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ കുടികളിലുള്ളവർ ആദിവാസി കലാരൂപങ്ങൾ അവതരിപ്പിച്ചു. കുഞ്ചിപ്പാറ ആദിവാസിക്കുടിയിൽ നടന്ന ചടങ്ങ് റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്. ഷൈൻ അദ്ധ്യക്ഷത വഹിച്ചു. മുവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തി.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജയിംസ് കോറമ്പേൽ, കെ.കെ. ഗോപി, വാർഡ് മെമ്പർ, ഗോപി ബദറൻ സബ്ബ് ഇൻസ്പെക്ടർ പി.വി ജോർജ്, കുഞ്ചിപ്പാറ ആദിവാസിക്കുടി കാണി അല്ലി കൊച്ചലങ്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുഞ്ചിപ്പാറ, തലവച്ചപ്പാറ, വാരിയം, മീങ്കുളം, മാപ്പിളപ്പാറക്കുടി, മാണിക്കുടി തുടങ്ങിയ ആദിവാസിക്കുടികളിൽ നിന്നുമായി 400 പേരോളം പങ്കെടുത്തു. കോതമംഗലം ട്രാഫിക് യൂണിറ്റ് എസ്.ഐ വി.കെ. പൗലോസ് ലഹരി വിരുദ്ധ, ശൈശവ വിവാഹ, ലൈംഗികാതിക്രമ ബോധവൽക്കരണ ക്ലാസുകൾ എടുത്തു.
Story Highlights: tribal art forms Kunchipara Adivasikudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here