Advertisement

ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; ഫിലിപ്പ് കുട്ടീഞ്ഞോ പുറത്ത്

November 7, 2022
Google News 1 minute Read

ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. നെയ്‌മറും ജെസ്യൂസും ഡാനി ആൽവ്സും തിയാഗോ സിൽവയും 26 അംഗ ടീമിൽ ഇടംപിടിച്ചു. ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയെ ടീമിൽ നിന്ന് ഒഴിവാക്കി. ആർസനൽ താരം ഗബ്രിയേൽ മേഗാലസും ടീമിലില്ല. ഫിലിപ്പ് കുട്ടീഞ്ഞോയുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്. ലോകകപ്പിൽ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളെ ഉൾപ്പെടുത്തിയാണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഗോൾകീപ്പർമാർ, എട്ട് പ്രതിരോധനിര താരങ്ങൾ, ആറ് മിഡ്ഫീൽഡർമാർ, ഒൻപത് ഫോർവേഡുകൾ എന്നിങ്ങനെയാണ് ടിറ്റെയുടെ ടീം.

  • ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്‌സൺ, വെവർട്ടൺ.
  • ഡിഫൻഡർമാർ: അലക്‌സ് സാൻഡ്രോ, അലക്‌സ് ടെല്ലെസ്, ഡാനി ആൽവ്‌സ്, ഡാനിലോ, ബ്രെമർ, എഡർ മിലിറ്റാവോ, മാർക്വിനോസ്, തിയാഗോ സിൽവ.
  • മിഡ്ഫീൽഡർമാർ: ബ്രൂണോ ഗ്വിമാരേസ്, കാസെമിറോ, എവർട്ടൺ റിബെയ്‌റോ, ഫാബിഞ്ഞോ, ഫ്രെഡ്, ലൂക്കാസ് പാക്വെറ്റ.
  • ഫോർവേഡ്സ്: ആന്റണി, ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി, നെയ്മർ ജൂനിയർ, പെഡ്രോ, റാഫിൻഹ, റിച്ചാർലിസൺ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ

Story Highlights: Brazil announces 26 man squad for World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here