Advertisement

ബാലപീഡനത്തിനെതിരെ കത്തോലിക്കാ സഭ ‘കഴിയുന്നത്ര’ പോരാടുന്നുണ്ടെന്ന് മാർപാപ്പ

November 7, 2022
Google News 2 minutes Read

സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ‘തുടർച്ചയുള്ള പോരാട്ടമാണെന്ന്’ ഫ്രാൻസിസ് മാർപാപ്പ. ‘മെയിൽ ഷോവനിസം’ മാനവികതയ്ക്ക് മാരകമാണ്. സ്ത്രീകളുടെ ലിംഗഛേദനം തടയപ്പെടേണ്ട കുറ്റകൃത്യമാണെന്നും മാർപാപ്പ പറഞ്ഞു.

നാല് ദിവസത്തെ ബഹ്‌റൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിൽ പ്രതിഷേധിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മാർപാപ്പയുടെ പ്രതികരണം. വത്തിക്കാനിലെ മാനേജീരിയൽ ജോലികളിലേക്ക് താൻ നിയമിച്ച സ്ത്രീകളെ അദ്ദേഹം അഭിനന്ദിക്കുകയും അവർ കാര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു.

അതേസമയം വൈദിക ബാലപീഡനത്തിനെതിരെ പോരാടാൻ കത്തോലിക്കാ സഭ കഴിയുന്നത്ര പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ മാർപാപ്പ അതിൽ കുറവുകളുണ്ടെന്ന് സമ്മതിച്ചു. ദുരുപയോഗം ചെയ്യുന്നതിൽ സഭ “സീറോ ടോളറൻസ്” സമീപനം സ്വീകരിക്കുമെന്ന് മാർപാപ്പ തറപ്പിച്ചുപറഞ്ഞു. എന്നാൽ പല രാജ്യങ്ങളും ഈ വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. 1980-കളുടെ രണ്ടാം പകുതിയിലാണ് ദുരുപയോഗ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

Story Highlights: Pope Francis says Church fighting child abuse ‘as best we can’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here