ആകാശത്ത് നിന്ന് പൊട്ടിവീണ കത്താണോ?; മേയറെ പാവ പോലെ ഇരുത്തി പാർട്ടിയാണ് എല്ലാം ചെയ്യുന്നതെന്ന് വി.ഡി സതീശൻ

ആകാശത്ത് നിന്ന് പൊട്ടിവീണ കത്താണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കത്ത് കൊടുത്ത ആളുമില്ല വാങ്ങിയ ആളുമില്ല. എന്നിട്ട് ഇപ്പോൾ ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നു. ആ അദ്ധ്യായം അടഞ്ഞെന്ന് പാർട്ടി സെക്രട്ടറി പറയുന്നു. അദ്ദേഹമാണോ ഇത് അടയ്ക്കുകയും തുറക്കുകയും ചെയ്യേണ്ടത്. മേയറെ പാവ പോലെ ഇരുത്തി പാർട്ടിയാണ് എല്ലാം ചെയ്യുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു.
സാമ്പത്തിക സംവരണ വിഷയത്തിൽ കോൺഗ്രസ് ദേശീയ തലത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണത്തിന് എതിരല്ല. എന്നാൽ സാമുദായിക സംവരണം അത് പോലെ തുടരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിവാദമായ രണ്ട് കത്തുകളെപ്പറ്റിയും പാർട്ടി അന്വേഷണം നടത്തുമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്കാർക്ക് പങ്കുണ്ടോ എന്ന കാര്യം പ്രത്യേകം അന്വേഷിക്കും. രണ്ടു കത്തുകളുടെയും എല്ലാ വശങ്ങളും അന്വേഷിക്കേണ്ടതുണ്ട്. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നത് മാധ്യമപ്രചാരണം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കത്ത് വ്യാജമാണോ എന്ന് അന്വേഷണത്തിൽ വ്യക്തമാകും. ഡിആർ അനിലിൻ്റെ കത്തിനെ ആനാവൂർ ന്യായീകരിക്കുകയും ചെയ്തു. കുടുംബശ്രീയിൽ നിന് ലിസ്റ്റ് പെട്ടന്ന് കിട്ടാനാണ് കത്ത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആ കത്തും ശരിയോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സിപിഐഎം നടത്തിയത് അറസ്റ്റ് നാടകം; തൃക്കാക്കരയിൽ ബിജെപി -സിപിഐഎം- പി സി ജോർജ് ധാരണയെന്ന് വി ഡി സതീശൻ
എസ് എ ടി വിഷയത്തിൽ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താനാണെന്ന് ഡി.ആർ അനിൽ സമ്മതിച്ചിരുന്നു. എസ് എ ടി വിഷയത്തിൽ താൻ എഴുതിയ കത്താണ് പുറത്തുവന്നത്. എന്നാൽ കത്ത് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നൽകിയിട്ടില്ല. കത്ത് പുറത്തുവന്നതിൽ അന്വേഷണം വേണം. പാർലമെന്ററി പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് കത്ത് നൽകിയത്. എസ് എ ടി നിയമനങ്ങൾ ഇപ്പോഴും നികത്തിയിട്ടില്ലെന്നും മേയറുടെ കത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Story Highlights: V D Satheesan on controversial letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here